Kerala
തന്നെ കുടുക്കിയതെന്ന് പോറ്റി; സ്മാര്‍ട്ട് ക്രിയേഷന്‍സും കൊള്ളക്ക് കൂട്ട് നിന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ട്
രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈക്കലാക്കി

പത്തനംതിട്ട | തന്നെ കുടുക്കിയതെന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി. എസ്ഐടി കസ്റ്റഡിയില്‍ വിട്ടതിനു ശേഷം റാന്നി കോടതിയില്‍ നിന്നും പുറത്തേക്ക് വരുമ്പോഴായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം. കേസില്‍ തന്നെ കുടുക്കിയതാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് പോറ്റി പോലീസ് വാഹനത്തില്‍ കയറിയത്.
കോടതിയില്‍ നിന്ന് പുറത്തിറക്കിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുനേരെ ബിജെപി പ്രവര്‍ത്തകന്‍ ചെരിപ്പെറിഞ്ഞു. ബിജെപി പ്രാദേശിക നേതാവാണ് ചെരിപ്പെറിഞ്ഞത്. കോടതിയില്‍ നിന്നും പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോകുന്ന പോറ്റിയെ ചോദ്യം ചെയ്യലിനുശേഷമായിരിക്കും തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുക. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒക്ടോബര്‍ 30വരെയാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.
ശബരിമലയിലെ സ്വര്‍ണം കൈവശപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായെന്ന് എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈക്കലാക്കി. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് കൊള്ളയ്ക്ക് കൂട്ടുനിന്നു. സ്മാര്‍ട്ട് ക്രിയേഷന്റെ സഹായത്തോടെയാണ് സ്വര്‍ണം വേര്‍തിരിച്ചതെന്നും എസ്‌ഐടി അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്