Connect with us

Kerala

എന്‍എം വിജയന്റെ മരണം; ഐസി ബാലകൃഷ്ണനെതിരെ കേസെടുത്ത് വിജിലന്‍സ്

ബേങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടത്.

Published

|

Last Updated

വയനാട്| ഐ സി ബാലകൃഷ്ണന്‍ എംഎല്‍എക്കെതിരെ കേസെടുത്ത് വിജിലന്‍സ്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബേങ്കുകളില്‍ നിയമനത്തിനായി കോഴ വാങ്ങിയതില്‍ എംഎല്‍എക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്‍ എം വിജയന്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.

ബേങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടത്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രാഥമിക അന്വേഷണ പൂര്‍ത്തിയാക്കി. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്.

എന്‍ എം വിജയന്റെ ആത്മഹത്യ കുറിപ്പില്‍ നാല് നേതാക്കളുടെ പേര് പറഞ്ഞിരുന്നു. എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേര്‍ത്തിരുന്നു. ഇതില്‍ ഒരാള്‍ മരിച്ചിരുന്നു. ബാക്കി മൂന്ന് പേരെയാണ് പോലീസ് പ്രതി ചേര്‍ത്തത്.

 

 

Latest