National
യു പിയില്‍ സ്ത്രീധനം ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ തീ കൊളുത്തി
ഗുരുതരമായി പൊള്ളലേറ്റ പരുളിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലക്‌നോ | ഉത്തര്‍പ്രദേശില്‍ സ്ത്രീധനം ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അമ്രോഹ ജില്ലയിലെ നാരംഗ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.നഴ്‌സായ പരുള്‍(32) എന്ന യുവതിയാണ് ക്രൂരതക്ക് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ പരുളിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോണ്‍സ്റ്റബിളായ ദേവേന്ദ്ര എന്നയാളാണ് ഭാര്യയെ തീകൊളുത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും ഏറെക്കാലമായി പരുളിനെ പീഡിപ്പിച്ചു വരികയായിരുന്നു.പരുളിന്റെ സഹോദരന്‍ പരാതിയില്‍ ഭര്‍ത്താവ് ദേവേന്ദ്ര, അമ്മ, സോനു, ഗജേഷ്, ജിതേന്ദ്ര, സന്തോഷ് എന്നീ നാല് ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.പ്രതികള്‍ ഒളിവിലാണ്.
അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ പരുളിന്റെ ഭര്‍തൃഗൃഹത്തിലെത്തിയതെന്ന് അമ്മ പറഞ്ഞു. ഇവരാണ് മകളെ ആശുപത്രിയിലെത്തിച്ചത്. 13 വര്‍ഷങ്ങള്‍ മുമ്പാണ് പരുളിന്റെയും ദേവേന്ദ്രയുടെയും വിവാഹം നടന്നത്. ദമ്പതികള്‍ക്ക് ഇരട്ട കുട്ടികളുണ്ട്