Kerala
പീഡന പരാതിയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തു
എളമക്കര പോലീസാണ് കേസെടുത്തത്.

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ നടൻ ദിലീപ് അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ കണ്ണൂർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ പോലീസ് കേസെടുത്തു. എറണാകുളം എളമക്കര പോലീസാണ് കേസെടുത്തത്.
പത്ത് വര്‍ഷം മുമ്പ് ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണ് ആരോപണം. കണ്ണൂര്‍ സ്വദേശനിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഇന്ന് രാവിലെയാണ് ഇക്കാര്യം പുറത്തുവന്നത്.
സിനിമ ചര്‍ച്ചകള്‍ക്കെത്തിയ ബാലചന്ദ്രകുമാര്‍ ദിലീപും സഹോദരനും സഹോദരീ ഭര്‍ത്താവും തമ്മിലുള്ള ഗൂഢാലോചന റെക്കോര്‍ഡ് ചെയ്തതാണ് കേസില്‍ നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവായത്. ശബ്ദരേഖ ഇന്ന് ചാനലുകളിലൂടെ പുറത്തുവന്നിരുന്നു.
---- facebook comment plugin here -----