Kerala
പിഎം ശ്രീ തര്‍ക്കം ഭരണത്തെ ബാധിക്കില്ല; മന്ത്രി ജി ആര്‍ അനില്‍
പാര്‍ട്ടി തീരുമാനം അക്ഷരംപ്രതി അനുസരിക്കും
തിരുവനന്തപുരം| പിഎം ശ്രീ പദ്ധതി തര്‍ക്കം ഭരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. ഇടത് നയമാണ് രണ്ട് പാര്‍ട്ടികളും ഉയര്‍ത്തിപ്പിടിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി തീരുമാനം അക്ഷരംപ്രതി അനുസരിക്കും. പാര്‍ട്ടി സെക്രട്ടറി നിലപാട് പറയുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പിഎം ശ്രീയില്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ഉന്നത നേതാക്കള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. നാളെ എല്ലാ മന്ത്രിമാരും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമോയെന്ന കാര്യം അറിയില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പിഎം ശ്രീ നിലപാടില്‍ ഉറച്ച് നില്‍ക്കാനാണ് സിപിഐ തീരുമാനം. നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.


