National
പ്ലസ് ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച നിലയില്‍
പരീക്ഷയ്ക്ക് വേണ്ടിയാണ് മേഘശ്രീ സ്‌കൂളിലെത്തിയത്.

ബെംഗളൂരു | കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയ നിലയില്‍. ദാവന്‍ഗരെ ചന്നപുര സ്വദേശിനി മേഘശ്രീ (18) ആണ് ശിവമോഗ ശരാവതി നഗറിലെ ആദിചുഞ്ചനഗിരി സ്‌കൂളില്‍ ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്ക് വേണ്ടിയാണ് മേഘശ്രീ സ്‌കൂളിലെത്തിയത്.
പരീക്ഷയ്ക്കിടെ ശുചിമുറിയില്‍ പോകാന്‍ അനുവാദം തേടിയ ശേഷമാണ് ആത്മഹത്യ. സ്‌കൂള്‍ ഹോസ്റ്റലിലായിരുന്നു മേഘശ്രീയുടെ താമസിച്ചിരുന്നത്.മകളുടെ മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്, ഹോസ്റ്റല്‍ വാര്‍ഡന്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് മേഘശ്രീയുടെ പിതാവ് ഓം കാരയ്യ ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ശിവമോഗ പോലീസ് പറഞ്ഞു
---- facebook comment plugin here -----