Connect with us

From the print

രാജ്ഭവനില്‍ ആര്‍ എസ് എസ് സൈദ്ധാന്തികരുടെ ചിത്രം; ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ

വീ നീഡ് ചാന്‍സലര്‍, നോട്ട് സവര്‍ക്കര്‍' എന്നെഴുതിയ ബാനര്‍ കെട്ടിയായിരുന്നു പ്രതിഷേധം.

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍വകലാശാലക്ക് മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ പ്രതിഷേധം. “വീ നീഡ് ചാന്‍സലര്‍, നോട്ട് സവര്‍ക്കര്‍’ എന്നെഴുതിയ ബാനര്‍ കെട്ടിയായിരുന്നു പ്രതിഷേധം. വൈസ് ചാന്‍സലറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് ബാനര്‍ നീക്കം ചെയ്തത് ചെറിയ സംഘര്‍ഷത്തിന് കാരണമായി. പിന്നീട് അംബേദ്കറുടെയും മഹാത്മാ ഗാന്ധിയുടെയും ചിത്രങ്ങളുയര്‍ത്തിപ്പിടിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. രാവിലെ സെനറ്റ് യോഗത്തിന് ഗവര്‍ണര്‍ എത്താനിരിക്കെയായിരുന്നു പ്രതിഷേധം.

കഴിഞ്ഞ ദിവസം രാജ്ഭവന് മുമ്പിലും എസ് എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആര്‍ എസ് എസ് നേതാക്കളായ ഹെഡ്‌ഗേവാറിന്റെയും ഗോള്‍വാള്‍ക്കറിന്റെയും ചിത്രങ്ങള്‍ രാജ്ഭവനില്‍ സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് കാരണം.

---- facebook comment plugin here -----

Latest