Ongoing News
തൃശൂർ മെഡി. കോളജിൽ പായസ വിതരണം
3000 പേർക്ക് പായസം നൽകി

മുളങ്കുന്നത്ത്ക്കാവ് | തിരുനബി (സ്വ) തങ്ങളുടെ 1500ാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി എസ് വൈ എസ് സാന്ത്വനം മഹൽ തൃശൂർ മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പായസ വിതരണം നടത്തി. 3000 പേർക്ക് നൽകിയ പായസവിതരണം കേരള മുസ്‌ലിം ജമാഅത്ത് തൃശൂർ സോൺ പ്രസിഡൻ്റ് അബ്ദുൽ വഹാബ് സഅദി ഉദ്ഘാടനം ചെയ്തു. സാന്ത്വനം മഹൽ അഡ്മിനിസ്ട്രേറ്റർ ഷെരീഫ് പാലപ്പിള്ളി, എസ് വൈ എസ് ജില്ലാ സ്കഫോൾഡ് അംഗം അൻസാർ ടി എ, നിസാർ മെഡിക്കൽ കോളജ്, അമീർ വെള്ളിക്കുളങ്ങര, ഹാരിസ് ഫാളിലി, വാജിദ് നുസരി, ഡോക്ടർ മാസിൻ, റാഷിദ് നുസരി പങ്കെടുത്തു.
മീലാദ് ആഘോഷങ്ങളുടെ ഭാഗമായി ക്യാൻസർ ടി ബി വാർഡുകളിൽ ഭക്ഷണ വിതരണം, സ്നേഹ സംഗമം, മദ്രസ മെഡിക്കൽ സ്റ്റുഡൻസ് വിദ്യാർഥികളുടെ കലാപരിപാടികൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ സാന്ത്വനം മഹലിന് കീഴിലായി നടന്നുവരുന്നുണ്ട്.
---- facebook comment plugin here -----