Connect with us

Kerala

പാറപ്പള്ളി അബ്ദുർറഹ്മാൻ മുസ്‌ലിയാർ വഫാത്തായി

ഖബറടക്കം തിങ്കളാഴ് വൈകിട്ട് അഞ്ചിന് വീടിനടുത്ത് സ്വന്തമായി പണികഴിപ്പിച്ച ഖാജാ മസ്ജിദിനു സമീപം നടക്കും.

Published

|

Last Updated

മഞ്ചേരി | പ്രമുഖ പണ്ഡിതനും സൂഫി വാര്യനുമായ പാറപ്പള്ളി അബ്ദുർറഹ്മാൻ മുസ്‌ലിയാർ (86) വഫാത്തായി. വർഷങ്ങളോളം കൊയിലാണ്ടി പാറപ്പള്ളിയിൽ ആത്മീയ നേതൃത്വം നൽകിയ അദ്ദേഹം ചെങ്ങര, തൃക്കലങ്ങോട്, മുക്കം നെല്ലിക്കുത്ത്, എന്നിവിടങ്ങളിൽ ദർസും നടത്തിയിരുന്നു. മഞ്ചേരി കിടങ്ങഴി ഷാപ്പിൻ കുന്നിലായിരുന്നു താമസം. ഖബറടക്കം തിങ്കളാഴ് വൈകിട്ട് അഞ്ചിന് വീടിനടുത്ത് സ്വന്തമായി പണികഴിപ്പിച്ച ഖാജാ മസ്ജിദിനു സമീപം നടക്കും.

ഭാര്യ: മുക്കൻ മുഹയിദ്ധീൻ മുസ്ലിയാരുടെ മകൾ ആയിഷ ചകിരിയൻ മൂച്ചി. മക്കൾ: ഹസ്ബുള്ള ബാഖവി (മുദരിസ് ഖാജ മസ്ജിദ് ഷാപ്പിൻ കുന്ന് ), ഹല്ലാജ, സദഖത്തുല്ല, ലുഖ്മാനുൽ ഹകീം, ഹവ്വ. മരുമക്കൾ: മുഹമ്മദ്‌ മദനി വാവാട്, ഖൈറുന്നിസ, ആയിഷ, സമീഹ, സൽവ.

സയ്യിദ് അലി ബാഫകി തങ്ങൾ,
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, സയ്യിദ് മുത്തു കോയ തങ്ങൾ എളങ്കൂർ, നജീബ് മൗലവി, സയ്യിദ് അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ, അബ്ദുൽ റഹിം മുസ്‌ലിയാർ കിടങ്ങഴി തുടങ്ങിയവർ പരേതന്റെ വസതി സന്ദർശിച്ചു.