Kerala
സി പി എം ജില്ലാ കമ്മിറ്റി തീരുമാനത്തിൽ അമർഷം; രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും അംഗങ്ങളും
ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

പാലക്കാട് | സി പി എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അച്ചടക്ക നടപടിക്കെതിരെ വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു സംഭവം.
ചേരിക്കല്ല് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ലോക്കൽ കമ്മിറ്റിയംഗം സുധീപിനെ വിഭാഗീയത ആരോപിച്ച് സ്ഥാനങ്ങളിൽ നിന്ന് നീക്കാൻ പാലക്കാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ഇറങ്ങിപ്പോക്കുണ്ടായത്. രാജി പ്രഖ്യാപിച്ച റഫീഖ് പറക്കാടനും സി കെ ബാബുവും വല്ലപ്പുഴ പഞ്ചായത്ത് അംഗങ്ങൾ കൂടിയാണ്.
---- facebook comment plugin here -----