Kerala
ഓണ്‍ലൈന്‍ മദ്യവില്‍പ്പന; ബെവ്‌കോ എംഡിയെ തള്ളി മന്ത്രി എംബി രാജേഷ്
സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ്. ആ മദ്യനയത്തില്‍ ഇങ്ങനെ ഒരു നിര്‍ദ്ദേശം ഇല്ലെന്നും മന്ത്രി

തിരുവനന്തപുരം | ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് ബെവ്‌കോ എംഡിയെ തള്ളി വകുപ്പ് മന്ത്രി എം ബി രാജേഷ്. സര്‍ക്കാര്‍ നയം എക്‌സൈസ് മന്ത്രിയായ താന്‍ പറഞ്ഞു കഴിഞ്ഞു. അതിനുമുകളില്‍ മറ്റൊരു ഉദ്യോഗസ്ഥനില്ല.സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയം അനുസരിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുക മന്ത്രിയാണ്.സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ്. ആ മദ്യനയത്തില്‍ ഇങ്ങനെ ഒരു നിര്‍ദ്ദേശം ഇല്ലെന്നും മന്ത്രി പ്രതികരിച്ചു
ഓണ്‍ലൈന്‍ വില്‍പനയ്ക്കായി ബെവ്കോ പ്രത്യേക ആപ് തയ്യാറാക്കുന്നുണ്ടെന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അത്തല്ലൂരി പറഞ്ഞിരുന്നു. പത്ത് ദിവസത്തിനകം ആപ് തയ്യാറാകും. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തും. അല്ലെങ്കില്‍ ഈ ആപ്പിലൂടെ ഉപഭോക്താവിന് ഓര്‍ഡര്‍ ചെയ്യാം. ക്യൂവില്‍ നില്‍ക്കാതെ മദ്യം വാങ്ങിപ്പോകാമെന്നും ബെവ്‌കോ എംഡി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.