Connect with us

Kerala

മരുതിമലയില്‍ നിന്ന് താഴേയ്ക്ക് വീണ രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍മരിച്ചു

അടൂര്‍ പെരിങ്ങനാട് സ്വദേശിനി മീനുവാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശിവര്‍ണ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

Published

|

Last Updated

കൊല്ലം | ഇക്കോ ടൂറിസം കേന്ദ്രമാ കൊല്ലം മുട്ടറ മരുതിമലയില്‍ നിന്ന് താഴേയ്ക്ക് വീണ രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍മരിച്ചു. അടൂര്‍ പെരിങ്ങനാട് സ്വദേശിനി മീനുവാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശിവര്‍ണ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളായ അടൂര്‍ സ്വദേശികളായ മീനു, ശിവര്‍ണ എന്നിവരാണ് മലയില്‍ നിന്ന് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. അപകടകരമായ സ്ഥലത്തേക്ക് കുട്ടികള്‍ പോകുന്നത് ആളുകള്‍ കണ്ടിരുന്നു. പിന്നീട് വൈകിട്ട് 6.30 യോടെയാണ് വീണ് കിടക്കുന്ന പെണ്‍കുട്ടികളെ കാണുന്നത്.

പെണ്‍കുട്ടികള്‍ ചാടിയതാണോ എന്ന് സംശയമുണ്ടെന്നു പോലീസ് പറയുന്നു. സംഭവത്തില്‍ പൂയപ്പള്ളി പോലീസ് അന്വേഷണം തുടരുകയാണ്. കൊല്ലം ജില്ലയിലെ മരുതിമല ഇക്കോ ടൂറിസം കേന്ദ്രം നിരവധി പേര്‍ എത്തുന്ന കേന്ദ്രമാണ്.

 

Latest