Kerala
മലപ്പുറത്ത് ദേശീയപാതയില്‍ വാഹനാപകടം; ഒരു മരണം
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം

മലപ്പുറം | കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല.ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് ഗുരുതര പരുക്കേറ്റു.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇരുവരേയും വാഹനത്തിന് പുറത്തെടുത്തത്.
---- facebook comment plugin here -----