Connect with us

Kerala

മൂന്നാറില്‍ ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു മരണം

മണ്ണും കല്ലും ലോറിയുടെ മുകളിലേയ്ക്ക് വീഴുകയും ലോറി താഴ്ചയിലേക്ക് പതിക്കുകയും ആയിരുന്നു

Published

|

Last Updated

തൊടുപുഴ |  ഇടുക്കി മൂന്നാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അന്താണിയാര്‍ സ്വദേശി ഗണേശന്‍ ആണ് മരിച്ചത്.

മൂന്നാര്‍ ഗവണ്‍മെന്റ് കോളജിന് സമീപത്താണ് സംഭവം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മണ്ണും കല്ലും ലോറിയുടെ മുകളിലേയ്ക്ക് വീഴുകയും ലോറി താഴ്ചയിലേക്ക് പതിക്കുകയും ആയിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അഗ്‌നിരക്ഷാസേനയെ വിവരമറിച്ചത്. അവരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗണേശനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളെ രക്ഷിച്ചു.
പുറത്തെടുത്ത ഗണേശനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

 

---- facebook comment plugin here -----

Latest