Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ; ക്രൈം നന്ദകുമാറിനെതിരെ കേസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഇന്നലെ യൂട്യൂബിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലുമായി പങ്കുവെച്ച വീഡിയോ ആണ് കേസിന് കാരണം

Published

|

Last Updated

കൊച്ചി| മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസെടുത്തു. ബി എന്‍ എസ് 192, ഐ ടി നിയമത്തിലെ 67, 65എ വകുപ്പുകൾ ചുമത്തി കൊച്ചി സൈബര്‍ പോലീസാണ് കേസെടുത്തത്.

നിയമവിരുദ്ധമായ പ്രവൃത്തിയിലൂടെ കലാപം ലക്ഷ്യമിട്ട് പ്രകോപനമുണ്ടുണ്ടാക്കുന്നതിനെതിരെ ചുമത്തുന്ന വകുപ്പാണ് ബി എന്‍ എസിലെ 192 വകുപ്പ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഇന്നലെ യൂട്യൂബിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലുമായി പങ്കുവെച്ച വീഡിയോ ആണ് കേസിന് കാരണം.

അശ്ലീലച്ചുവയും ലൈംഗിക ഉള്ളടക്കത്തോടും കൂടിയതുമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്‌ ഐ ആറിലുള്ളത്.

Latest