Connect with us

Uae

അബൂദബിയില്‍ പാര്‍ക്കിങ് നിയമലംഘനത്തിന് ഇനി 'ഇ-നോട്ടീസ് '

Published

|

Last Updated

അബൂദബി | പാര്‍ക്കിങ് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് കടലാസ് നോട്ടീസുകള്‍ക്കു പകരം എസ് എം എസ് ‘ഇ-നോട്ടീസ് ‘ മുഖേനയാക്കുന്നു. പിഴ 30 ദിവസത്തിനുള്ളില്‍ അടച്ചാല്‍ പിഴത്തുകയില്‍ 25 ശതമാനം കിഴിവ് നല്‍കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ ടി സി) അറിയിച്ചു. ഈ മാസം 24 മുതലാണ് പുതിയ സംവിധാനം നിലവില്‍ വരിക. അബൂദബി എമിറേറ്റിലെ നിയമ ലംഘനങ്ങള്‍ പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹന ഉടമകള്‍ക്ക് ഇലക്ട്രോണിക് പിഴ ടിക്കറ്റ് നല്‍കുകയാണ് ചെയ്യുന്നത്. അബൂദബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ലംഘനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അടക്കമാണ് എസ് എം എസ് നോട്ടിഫിക്കേഷനില്‍ ഉണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചു.

സാധുവായ മൊബൈല്‍ ഫോണ്‍ നമ്പര്‍ വാഹനവുമായി ബന്ധപ്പെട്ട രേഖയില്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എങ്കില്‍ മാത്രമേ പാര്‍ക്കിങ് നിയമലംഘനവുമായി ബന്ധപ്പെട്ട ഇ-നോട്ടിസ് ലഭിക്കുകയുള്ളൂവെന്നും സെന്റര്‍ വ്യക്തമാക്കി. ഐ ടി സി സേവനങ്ങള്‍ ഡിജിറ്റല്‍വത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

 

Latest