Connect with us

Kerala

ബലാത്സംഗ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ നിവില്‍ തനിക്കൊപ്പം ഷൂട്ടിങ്ങില്‍: വിനീത് ശ്രീനിവാസന്‍

വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു അപ്പോള്‍ നിവില്‍ പോളിയെന്നു വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകളടക്കം ഹാജരാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

കൊച്ചി | നടന്‍ നിവിന്‍ പോളി ബലാത്സംഗം ചെയ്തതായി യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ നിവിന്‍ പോളി തനിക്കൊപ്പം ഷൂട്ടിങ്ങില്‍ ആയിരുന്നുവെന്നും ദുബായില്‍ അല്ലായിരുന്നുവെന്നും വിശദമാക്കി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.

വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു അപ്പോള്‍ നിവില്‍ പോളിയെന്നു വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകളടക്കം ഹാജരാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തന്നെ ദുബൈയില്‍ വെച്ച് നിവിന്‍ പോളിയടക്കം ഒരു സംഘം ആളുകള്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. കോതമംഗലം ഊന്നുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങാനിരിക്കെ ആണ് നിവിന് പിന്തുണയുമായി വിനീത് എത്തിയത്.

എന്നാല്‍ പീഡനം നടന്ന ദിവസങ്ങള്‍ തനിക്ക് കൃത്യമായി ഓര്‍മയില്ലെന്ന് പരാതിക്കാരി മൊഴി നല്‍കി. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വിശദമായ മൊഴി നല്‍കുമെന്നും അവര്‍ പറഞ്ഞു. ബലാല്‍സംഗം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് നിവിന്‍ പോളിക്കും മറ്റ് അഞ്ചു പേര്‍ക്കും എതിരെ എഫ്‌ഐ ആര്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസിന്റെ രേഖകളും വിശദാശംങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം. ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്ന നിവിന്‍ എഫ് ഐ ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി നിവിന്‍ ചര്‍ച്ച നടത്തി.

 

---- facebook comment plugin here -----

Latest