Connect with us

Kerala

നവ കേരള റെസ്‌പോണ്‍സ് പ്രോഗ്രാം നടപ്പാക്കും: മുഖ്യമന്ത്രി

നവകേരള നിര്‍മിതിയുടെ പ്രവര്‍ത്തനം എല്ലാ മേഖലയിലും നടന്നു വരികയാണ്.

Published

|

Last Updated

തിരുവനന്തപുരം | നവ കേരള വികസന ക്ഷേമ പദ്ധതികള്‍ ഫല പ്രാപ്തിയിലെത്തിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നവ കേരള റെസ്‌പോണ്‍സ് പ്രോഗ്രാം അദ്ദേഹം പ്രഖ്യാപിച്ചു.
പ്രകടന പത്രികയിലെ ഓരോ വാഗ്ദാനവും പൂര്‍ത്തീകരിക്കുകയും ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. നവകേരള നിര്‍മിതിയുടെ പ്രവര്‍ത്തനം എല്ലാ മേഖലയിലും നടന്നു വരികയാണ്.

അതിദാരിദ്ര്യ നിര്‍മാര്‍ജന ലക്ഷ്യം നവം ഒന്നിനു പ്രഖ്യാപിക്കും. ജനങ്ങള്‍ക്കു പറയാനുള്ളത് സര്‍ക്കാര്‍ കേള്‍ക്കും. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നത്.

വിഷന്‍ 2031 പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

എല്ലാ വിഭാഗത്തിനും എല്ലാം ലഭ്യമാക്കും

ജീവിത മുന്നേറ്റത്തിന് സംവിധാനമൊരുക്കും

ജനങ്ങളെ പരിഗണിച്ചാവും നാടിന്റെ വികസനം

ജനാധിപത്യത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാന്‍ ശ്രമം

നവകേരള നിര്‍മികിതിക്കായി വിപുലമായ പഠനം

എല്ലാ കുടുംബങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിക്കും

സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തും

എല്ലാ പൊതു ഇടങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അപ്രീസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും

ജനുവരി, ഫിബ്രുവരി മാസങ്ങളിലാണ് വിവര ശേഖരണം

ഇതിനായി സംസ്ഥാന ഉപദേശക സമിതി രൂപീകരിച്ചു

വിജ്ഞാന സമ്പദ് ഘടനയും വ്യാപനം ലക്ഷ്യമിടുന്നു

അടിസ്ഥാന സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും

കലാകായിക വളര്‍ച്ച, ഗതാഗതം, ആരോഗ്യ രംഗം എന്നിവ ലക്ഷ്യം

നവകേരള സൃഷ്ടിക്ക് ഓരോ പൗരനും അവസരം നല്‍കും

സന്നദ്ധ സേവനത്തിന് എല്ലാവരേയും ക്ഷണിക്കുന്നു

എയ്ഡഡ് സ്‌കൂള്‍ ഭിന്ന ശേഷി ഉത്തരവ് എല്ലാ മാനേജ്‌മെന്റുകള്‍ക്കും ലഭ്യമാക്കാന്‍ കോടതിയെ സമീപിക്കും.
മുനമ്പം കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കോടതി അനുമതി പ്രകാരം തുടര്‍ നടപടി സ്വീകരിക്കും

ശബരിമല വിഷയത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചശേഷം മറ്റുകാര്യങ്ങള്‍ ആലോചിക്കും. അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന ഒരു പ്രതികരണം തന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടാവാന്‍ പാടില്ല.

കേന്ദ്രം നടപ്പാക്കിയ ജി എസ് ടി പരിഷ്‌കരണം സംസ്ഥാനങ്ങള്‍ക്ക് കനത്ത ആഘാതമാണ്. കേരളത്തിന്റെ ആവശ്യം നിരാകരിക്കുന്ന സമീപനമാണുള്ളത്. ജീവനോപാധിയായി ലോട്ടറി വില്‍പ്പനയെ ആശ്രയിക്കുന്നവരെ സഹായിക്കാന്‍ സഹായിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവും. ജി എസ് ടി 28 ല്‍ നിന്ന് 40 ശതമാനമായി വര്‍ധിപ്പിച്ചെങ്കിലും ടിക്കറ്റ് വില കൂട്ടിയിട്ടില്ല. സര്‍ക്കാറിന്റെ വരുമാനത്തില്‍ വന്‍കുറവുണ്ടായി.

പദ്ധതി നിര്‍വഹിക്കുമ്പോള്‍ കരാറുകാരില്‍ നിന്നു കമ്മിഷന്‍ പറ്റുന്ന പരിപാടിഇല്ലാത്തതിനാല്‍ ഉന്നത തല അഴിമതി പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ചില മാധ്യമ സ്ഥാപനങ്ങളെ സ്വാധീനിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. തന്റെ മക്കള്‍ തനിക്ക് അപമാനമുണ്ടാക്കുന്ന ഒരു കാര്യവും ചെയ്തിട്ടില്ല. എന്റെ ശീലങ്ങള്‍ക്കും രാഷ്ട്രീയത്തിനും ചേരാത്ത ഒന്നും മക്കള്‍ ചെയ്തിട്ടില്ല. മനോരമയും കേന്ദ്ര ഏജന്‍സിയും തമ്മിലുള്ള ബന്ധം എന്താണ്. ഉടനെ പ്രതിപക്ഷ നേതാവ് വരുന്നു.തെറ്റായ ചിത്രം വരച്ചു കാട്ടാന്‍ ശ്രമിക്കുന്നു. എന്നെ സമൂഹത്തിനു മുന്നില്‍ കളങ്കിതനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടു താന്‍ കളങ്കിതനാവില്ല.

മാധ്യമ പ്രവര്‍ത്തകരുടെ വലിയ സ്‌നേഹ വാത്സല്യങ്ങള്‍ അനുഭവിച്ചവനാണ് ഞാന്‍. അന്നൊന്നും തന്നെ ബാധിച്ചില്ല. എന്തുവന്നാലും ശരിയായി നേരിടാന്‍ ഞങ്ങള്‍ക്കറിയാം. ഒരു അഴിമതിയും എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു പറയാന്‍ എനിക്കാവും.

ഞങ്ങളാരും ഇങ്ങനെ ഒരു ഇ ഡി സമന്‍സ് കണ്ടിട്ടില്ല. എന്റെ മകന് സമന്‍സ് കിട്ടിയതായി അവനും പറഞ്ഞിട്ടില്ല. വലിയ ബോംബ് വരാന്‍ പോകുന്നു എന്നു നേരത്തെ ഒരാള്‍ പറഞ്ഞിരുന്നു. പക്ഷെ ഇതു നനഞ്ഞ പടക്കം ആയിപ്പോയി.

സഭാ നടപടികള്‍ അലങ്കോലപ്പെടുത്തുന്നതിന് കാരണം ഉണ്ടാവണം. സര്‍ക്കാര്‍ പ്രതികരിക്കാതിരിക്കുമ്പോഴാണ് ഇത്തരം ബഹളങ്ങള്‍ ഉണ്ടാവുക. എന്നാല്‍ ഒരു വിഷയവും ഉന്നയിക്കാതെ ബഹളമുണ്ടാക്കുന്ന ഒരു പ്രതിപക്ഷം എവിടെയും ഉണ്ടാവില്ല. വിഷയം ഉന്നയിക്കു ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ സന്നദ്ധമാണ് എന്നാണ് സര്‍ക്കാര്‍ പറഞ്ഞു. ഇതിനെയെല്ലാം പിന്തുണക്കാന്‍ ചില മാധ്യമസ്ഥാപനങ്ങള്‍ തയ്യാറാവുമ്പോള്‍ പ്രതിപക്ഷത്തിന് ഹരമാകുന്നു.