Connect with us

From the print

പുതിയ കമ്മിറ്റി സ്വാഗതസംഘം കോ-ഓര്‍ഡിനേറ്ററുടെ ജോലിഭാരം കുറക്കാന്‍: ജിഫ്രി തങ്ങള്‍

മുശാവറ അംഗമായിരുന്ന എം പി മുസ്തഫല്‍ ഫൈസിക്കെതിരായ നടപടി പിന്‍വലിച്ചുവെന്ന തരത്തിലുള്ള വാര്‍ത്ത ജിഫ്രി തങ്ങള്‍ നിഷേധിച്ചു.

Published

|

Last Updated

കോഴിക്കോട് | ലീഗ് നേതാക്കളുടെ സമവായ ചര്‍ച്ചയുടെ ഭാഗമായി കഴിഞ്ഞ ദിവസം രൂപവത്കരിച്ച ഏഴംഗ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നൂറാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നേരത്തേ രൂപം കൊണ്ട സ്വാഗത സംഘത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ കെ മോയിന്‍കുട്ടി മാസ്റ്ററുടെ ജോലിഭാരം കുറയ്ക്കാനാണെന്ന് ഇ കെ വിഭാഗം പ്രസിഡന്റ്‌സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

ലീഗ് നേതാവ് എം സി മായിന്‍ ഹാജി ചെയര്‍മാനായി രൂപവത്കരിച്ച കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേരത്തേ ലീഗ് വിരുദ്ധരുടെ ആധിപത്യത്തില്‍ രൂപവത്കരിച്ച സ്വാഗത സംഘത്തിന്റെ മുകളിലോ താഴെയോ എന്ന ചര്‍ച്ച കൊടുമ്പിരിക്കൊള്ളുമ്പോഴാണ് ഇ കെ വിഭാഗം അധ്യക്ഷന്റെ വിശദീകരണം. മുശാവറ അംഗമായിരുന്ന എം പി മുസ്തഫല്‍ ഫൈസിക്കെതിരായ നടപടി പിന്‍വലിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തയും ജിഫ്രി തങ്ങള്‍ നിഷേധിച്ചു.

അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാനിടയായ കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും വിശദീകരണം ലഭിച്ച ശേഷം മുശാവറ ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുമെന്നും ചില ചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ജിഫ്രി തങ്ങള്‍ അറിയിച്ചു.

 

Latest