Kerala
നെടുമങ്ങാട് എസ്ഡിപിഐ ഡിഐഎഫ്‌ഐ സംഘര്‍ഷം; ഇരു വിഭാഗത്തിന്റേയും ആംബുലന്‍സുകള്‍ തകര്‍ക്കപ്പെട്ടു
രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് അക്രമങ്ങള്‍

തിരുവനന്തപുരം | നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘര്‍ഷം. എസ്ഡിപിഐയുടെയും ഡിവൈഎഫ്‌ഐയുടേയും ആംബുലന്‍സുകള്‍ തകര്‍ക്കപ്പെട്ടു. സ്ഥലത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് അക്രമങ്ങള്‍
ഇന്നലെ നെടുമങ്ങാട് വെച്ച് ഉണ്ടായ എസ്ഡിപിഐ-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് മര്‍ദനമേറ്റിരുന്നു. അഴീക്കോട് ജംഗ്ഷനില്‍ വച്ച് രാത്രിയില്‍ സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനും എസ്ഡിപിഐ ആംബുലന്‍സിനും നേരെ ആക്രമണമുണ്ടായത്. പിന്നാലെ. എസ്ഡിപിയുടെ ആംബുലന്‍സിന്റെ ഗ്ലാസ് ഒരു സംഘം തകര്‍ത്തു. ഡിവൈഎഫ്‌ഐ ആണ് ആംബുലന്‍സ് തകര്‍ത്തതെന്ന് എസ്ഡിപിഐ ആരോപിച്ചു.
തുടര്‍ന്ന് ജില്ലാ ആശുപത്രിയ്ക്ക് മുന്നില്‍ ഇട്ട ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റിയുടെ ആംബുലന്‍സ് കത്തിച്ചു. വാഹനം പൂര്‍ണമായി കത്തി നശിച്ചു. രാത്രി 11.55 നും 12 നും ഇടയിലാണ് വാഹനം ആക്രമിക്കപ്പെട്ടത്.