Kerala
കൊലപാതകം അടക്കം 20ഓളം കേസുകളിലെ പ്രതി; കൊടിമരം ജോസ് പിടിയില്‍
കൊലപാതകവും കവര്‍ച്ചയുമടക്കം ഇരുപതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍

കൊച്ചി | കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കൊടും ക്രിമിനല്‍ കൊടിമരം ജോസ് പിടിയില്‍. കൊലപാതകവും കവര്‍ച്ചയുമടക്കം ഇരുപതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. എറണാകുളം നോര്‍ത്ത് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്ത് യുവാക്കളെ മര്‍ദ്ദിച്ചവശരാക്കി കവര്‍ച്ച നടത്തിയ കേസിലാണ് ജോസിനെ പിടികൂടിയത്. സംഭവത്തില്‍ ജോസിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് പ്രതി വലയിലാകുന്നത്.
സെപ്തംബര്‍ 17ന് രാത്രിയാണ് പത്തനംതിട്ട സ്വദേശി അഖിലേഷ് പി ലാലനെയും സുഹൃത്ത് വിഷ്ണുവിനെയും ജോസിന്റെ നേതൃത്വത്തില്‍ മേല്‍പ്പാലത്തിന് അടിയില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. ആദ്യം പാലത്തിന് മുകളിലെത്തിച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം കൊണ്ടു പോയി എ ടി എമ്മില്‍ നിന്ന് ബലപ്രയോഗത്തിലൂടെ 9500 രൂപ പിന്‍വലിപ്പിക്കുകയും ഫോണ്‍ കവരുകയും ചെയ്തു. തല്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായും പരാതിയിലുണ്ട്. കേസില്‍ രണ്ട് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്‌തെങ്കിലും ജോസ് അവിടെ ഒളിവിലായിരുന്നു