Kannur
നരിക്കോട് ജലാലിയ്യ റാതീബ് വാര്‍ഷികം 15ന് തുടങ്ങും
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി 19ന് സമാപിക്കും.

തളിപ്പറമ്പ് | നരിക്കോട് ഉസ്താദ് മഖാമില്‍ നടത്തുന്ന ജലാലിയ്യ റാതീബ് വാര്‍ഷിക പരിപാടികള്‍ ഈമാസം 15ന് തുടങ്ങും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി 19ന് സമാപിക്കും. 15ന് രാവിലെ എട്ടിന് കന്‍സുല്‍ ഉലമ മഖാം, ളിയാഉല്‍ മുസ്തഫ മഖാം സിയാറത്തുകള്‍ നടക്കും. 10ന് പ്രാസ്ഥാനിക സംഗമം പി കെ അലിക്കുഞ്ഞി ദാരിമിയുടെ അധ്യക്ഷതയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. അലി ബാഖവി ആറ്റപുറം, ഹംസ മിസ്ബാഹി ഓട്ടപ്പടവ് വിഷയാവതരണം നടത്തും.
രാത്രി ഏഴിന് ഖുത്വുബിയത് നടക്കും. 16ന് രാവിലെ മുതല്‍ വിവിധ മൗലിദുകള്‍ നടക്കും. ഉച്ചക്ക് ഒന്നിന് ജലാലിയ്യ റാതിബിന് മുഹമ്മദ് മുസ്‌ലിയാര്‍ മഞ്ചേശ്വരം നേതൃത്വം നല്‍കും. മഗ്‌രിബിന് സ്വലാത്ത് മജ്‌ലിസ് നടക്കും. 17ന് രാവിലെ ആറിന് നരിക്കോട് ഉസ്താദ് മഖാം സിയാറത്തിന് സയ്യിദ് ആറ്റക്കോയ അടിപ്പാലം നേതൃത്വം നല്‍കും. തുടര്‍ന്ന് വിവിധ മൗലിദ് മജ്‌ലിസുകള്‍ നടക്കും. ജുമുഅക്ക് ശേഷം എറന്തല മഖാം സിയാറത്തിനും പതാകയുയര്‍ത്തലിനും സയ്യിദ് സഅദുദ്ദീന്‍ അല്‍ ഐദറൂസി നേതൃത്വം നല്‍കും. 2.30ന് ഉദ്ഘാടന സംഗമത്തില്‍ കെ പി അബ്ദുല്‍ ഖാദിര്‍ ഹാജി വളക്കൈ അധ്യക്ഷത വഹിക്കും. അബ്ദുര്‍റശീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിന് അസ്മാഉല്‍ ഹുസ്‌ന റാതീബിന് സയ്യിദ് ഹദ്ദാദ് അമാനി വളപട്ടണം, മുഹമ്മദ് മിസ്ബാഹി ചൊക്ലി നേതൃത്വം നല്‍കും. മഗ്‌രിബ് നിസ്‌കാര ശേഷം രിഫാഈ റാതിബ് നടക്കും. കോയ കാപ്പാട് നേതൃത്വം നല്‍കും. 18ന് രാവിലെ മുതല്‍ വിവിധ മൗലിദ് മജ്‌ലിസുകള്‍ നടക്കും. ഉച്ചക്ക് ഒന്നിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി പൊസോട്ട് ഉത്‌ബോധനം നടത്തും. വൈകിട്ട് ശാദിലി റാതീബില്‍ ശാഫി അസ്ഹരി മെരുവമ്പായി ഉത്‌ബോധനം നടത്തും. മഗ്‌രിബിന് ജിലാനി അനുസ്മരണം നടക്കും. ശാഫി ലത്വീഫി നുച്യാട് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ബുര്‍ദ മജ്‌ലിസ് നടക്കും.
19ന് രാവിലെ അനുസ്മരണ സംഗമത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ മുത്തനൂര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മശ്ഹൂര്‍ ഇമ്പിച്ചിക്കോയ വളപട്ടണം ഹിഫ്‌ള് സനദ് ദാനം നിര്‍വഹിക്കും. ഉച്ചക്ക് ഒന്നിന് ജലാലിയ്യ റാതീബ് നടക്കും. സയ്യിദ് സുഹൈല്‍ അസ്സഖാഫ് സമാപന പ്രാര്‍ഥന നിര്‍വഹിക്കും.