Business
മൈജി ഓണം മാസ്സ് ഓണം സീസൺ 3 തുടങ്ങി
ഓണവിപണിയിൽ മാത്രം പ്രതീക്ഷിക്കുന്നത് 1,600 കോടി രൂപയുടെ വിറ്റുവരവ്

കൊച്ചി | മൈജി, 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായി മൈജി ഓണം മാസ്സ് ഓണം സീസൺ 3 ആരംഭിച്ചു. ഹോട്ടൽ മാരിയറ്റിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ കെ ഷാജി, ബ്രാൻഡ് അംബാസഡർമാരായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സംവിധായകൻ ജിസ് ജോയ് തുടങ്ങിയവർ ചേർന്നാണ് മൂന്നാം സീസൺ അവതരിപ്പിച്ചത്.
ഓണവിപണിയിൽ മാത്രം 1,600 കോടി രൂപ വിറ്റുവരവും 2025 സാമ്പത്തിക വർഷം 5,000 കോടിക്ക് മുകളിലുള്ള റെക്കോർഡ് വരുമാനവും ലക്ഷ്യമിട്ടാണ് മൈജി പ്രവർത്തനം ശക്തമാക്കിയത്. ഇതിനായി ഓണക്കാലത്തിനുള്ളിൽ മൈജിയുടെ 18 ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു. അടുത്ത മാർച്ചിന് മുന്പ് 12 ഷോറൂമുകൾ കൂടി ആരംഭിക്കുന്നതോടെ മൈജി ഷോറൂമുകളുടെ എണ്ണം 150നു മുകളിലെത്തും. ഇതുവഴി കേരളത്തിൽ 5,000ത്തിനു മുകളിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ മൈജിക്ക് കഴിയും.
25 കാർ, 30 സ്‌കൂട്ടർ, 30 പേർക്ക് ഒരു ലക്ഷം വീതം ക്യാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക്) ഇന്റർനാഷനൽ ട്രിപ്പ്, 30 ഗോൾഡ് കോയിൻസ് (ഓരോന്നും ഒരു പവൻ), സ്‌ക്രാച്ച് ആൻഡ് വിൻ കാർഡിലൂടെ ആറ് മുതൽ 100 ശതമാനം വരെ ഡിസ്‌കൗണ്ട് അല്ലെങ്കിൽ ടി വി, ഫ്രിഡ്ജ്, എ സി, വാഷിംഗ് മെഷീൻ പോലുള്ള ഉറപ്പുള്ള സമ്മാനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിനു പുറമേ, നിരവധി ഫിനാൻസ് സ്ഥാപനങ്ങളും ദേശീയ അന്തർദേശീയ ബ്രാൻഡുകൾ നൽകുന്ന ഓഫറുകളും കൂടി ചേർന്ന്, ആകെ സമ്മാന മൂല്യം 25 കോടി കടക്കും.