Connect with us

National

മുസ്‍ലിംകൾ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കരുത്; സ്ത്രീകൾക്കും തുല്യ സ്വത്തവകാശം നൽകണം: അസം മുഖ്യമന്ത്രി

അസം മുഖ്യമന്ത്രി, ഒരു മുഖ്യമന്ത്രിക്ക് പകരം പ്രവാചകനാകുകയാണെന്ന് സിപിഎം നേതാവും മുന്‍ ലോക്സഭാംഗവുമായ ഹന്നന്‍ മുല്ല

Published

|

Last Updated

കർബി ആംഗ്ലോംഗ് | മുസ്‍ലിംകൾ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കരുതെന്നും സ്വത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം നൽകണമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മതപരമായ മാർഗത്തിലൂടെ വിവാഹമോചനം നേടുന്നതിന് പകരം മുസ്‍ലിംകൾ നിയമപരമായി വിവാഹമോചനം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വിഷയങ്ങളില്‍ സര്‍ക്കാരിന്റെയും സാധാരണ മുസ്ലീങ്ങളുടെയും കാഴ്ചപ്പാട് ഒന്നുതന്നെയാണെന്ന് മുഖ്യമന്ത്രി ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു മുസ്ലിമും മൂന്നോ നാലോ സ്ത്രീകളെ വിവാഹം കഴിക്കരുതെന്നാണ് അസം സര്‍ക്കാര്‍ വിശ്വസിക്കുന്നത്. അവര്‍ ഇസ്‍ലാമിക രീതിയില്‍ വിവാഹമോചനം നടത്തരുത്. മറിച്ച് അത് നിയമപരമായി അത് ചെയ്യണം. അതുപോലെ, ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വത്തില്‍ തുല്യ പങ്കാളിത്തം നൽകണം. സ്വത്തിന്റെ 50 ശതമാനം ഭാര്യക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശർമയുടെ പ്രസ്താവനത്ത് എതിരെ സിപിഎം രംഗത്ത് വന്നു. അസം മുഖ്യമന്ത്രി, ഒരു മുഖ്യമന്ത്രിക്ക് പകരം പ്രവാചകനാകുകയാണെന്ന് സിപിഎം നേതാവും മുന്‍ ലോക്സഭാംഗവുമായ ഹന്നന്‍ മുല്ല പരിഹസിച്ചു.  തന്റെ രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനായി ജനങ്ങളെ ഭിന്നിപ്പിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇതിന് രാജ്യതാത്പര്യവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.