Kerala
പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു
മുസ്ലിം ലീഗ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്
പെരിന്തല്‍മണ്ണ| പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. രാത്രി തന്നെ പ്രതികളെ പിടികൂടിയ പെരിന്തല്‍മണ്ണ പോലീസിനെ നജീബ് കാന്തപുരം എംഎല്‍എ അഭിനന്ദിച്ചു.
ഇന്നലെ രാത്രി 9.30 ഓടെയാണ് ലീഗ് ഓഫീസ് ആക്രമിക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചിരുന്നു. യുഡിഎഫ് ആഹ്ലാദ പ്രകടനം കഴിഞ്ഞുപോകുന്ന ലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഓഫീസ് ആക്രമിച്ചുവെന്നാണ് സിപിഎം ആരോപണം. എന്നാല്‍ ഈ ആരോപണം നജീബ് കാന്തപുരം എംഎല്‍എ തള്ളി. സിപിഎം ഓഫീസ് നില്‍ക്കുന്ന പട്ടാമ്പി റോഡിലേക്ക് കയറാതെ യുഡിഎഫ് പ്രകടനം തിരിച്ചുവിട്ടിട്ടുണ്ടെന്നും കുപ്രചാരണം നടത്തിയാണ് ലീഗ് ഓഫീസ് ആക്രമിച്ചതെന്നും നജീബ് കാന്തപുരം പറഞ്ഞു.


