Connect with us

Uae

യു എ ഇയിലെ സ്വകാര്യ സ്‌കൂളുകളില്‍ ഗണിതത്തിനും സയന്‍സിനും ഇംഗ്ലീഷ് നിര്‍ബന്ധമാക്കി

പുതിയ മാനദണ്ഡവുമായി വിദ്യാഭ്യാസ മന്ത്രാലയം.

Published

|

Last Updated

അബൂദബി | യു എ ഇയിലെ സ്വകാര്യ സ്‌കൂളുകളില്‍ അഡ്വാന്‍സ്ഡ് ലെവല്‍ ഗണിതശാസ്ത്രവും സയന്‍സും പഠിപ്പിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. വിദ്യാര്‍ഥികളെ ആഗോള നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്നതിനും അന്താരാഷ്ട്ര തൊഴില്‍ വിപണിയിലെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനുമാണ് പുതിയ തീരുമാനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും.

ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളില്‍ ഉയര്‍ന്ന തലത്തിലുള്ള പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം അനിവാര്യമാണെന്ന് മന്ത്രാലയം വിലയിരുത്തി. അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ ഭൂരിഭാഗവും ഈ വിഷയങ്ങളില്‍ ഇംഗ്ലീഷ് പ്രവേശന മാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ളത് പരിഗണിച്ചാണ് നീക്കം.

സ്‌കൂളുകള്‍ പുതിയ നിര്‍ദേശം നടപ്പിലാക്കുന്നതിനായി ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനും സ്‌കൂളുകള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്.

 

 

Latest