Kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: തനിക്കെതിരായ പ്രചാരണങ്ങള്‍ മാധ്യമ സൃഷ്ടിയെന്ന് അടൂര്‍ പ്രകാശ്
രഹസ്യമായല്ല എസ് ഐ ടിക്ക് മുമ്പില്‍ ഹാജരായത്. എസ് ഐ ടിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്തുവെന്നത് തെറ്റായ പ്രചാരണമാണ്.
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തനിക്കെതിരായ പ്രചാരണങ്ങള്‍ മാധ്യമ സൃഷ്ടിയെന്ന് അടൂര്‍ പ്രകാശ്. മാധ്യമങ്ങള്‍ പല കഥകള്‍ സൃഷ്ടിക്കുകയാണ്.
രഹസ്യമായല്ല എസ് ഐ ടിക്ക് മുമ്പില്‍ ഹാജരായത്. അന്വേഷണ സംഘം വിളിച്ച് സ്റ്റേറ്റ്‌മെന്റ് നല്‍കാമോ എന്ന് ചോദിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കി.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്തുവെന്നത് തെറ്റായ പ്രചാരണമാണ്. ആരുടെയെങ്കിലും ഒപ്പമുള്ള ചിത്രം എസ് ഐ ടി അന്വേഷണമെന്നും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവേ അടൂര്‍ പ്രകാശ് ചോദിച്ചു. എസ് ഐ ടി ഇന്നലെ വിളിച്ചത് ചോദ്യം ചെയ്യാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.



