Kerala
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ; ഹൃദയം മാറ്റിവയ്ക്കുന്നത് നേപ്പാള്‍ സ്വദേശിനിയ്ക്ക്
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവാണ് (47) ദാതാവ്.
കൊച്ചി|എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവാണ് (47) ദാതാവ്. എയര്‍ ആംബുലന്‍സിലാണ് കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ ഹൃദയം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.
നേപ്പാള്‍ സ്വദേശിനി ദുര്‍ഗയ്ക്കാണ് ഹൃദയം മാറ്റിവയ്ക്കുന്നത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, രണ്ട് നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവ ദാനം ചെയ്യും. ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ മാറ്റിവെച്ചിട്ടുണ്ട്. ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും. ഒരു കിഡ്നിയും പാന്‍ക്രിയാസും രോഗിക്ക് യോജിക്കാത്തതിനാല്‍ ഉപയോഗിക്കാനായിട്ടില്ല.


