Kerala
മുനമ്പം വഖഫ് ഭൂമി; കേസ് ഇന്ന് വഖഫ് ട്രിബ്യൂണല്‍ പരിഗണിക്കും
ഈ കേസില്‍ മൂന്ന് പേര്‍ പുതുതായി ഹരജി നല്‍കിയിട്ടുമുണ്ട്.

കോഴിക്കോട്| മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് വഖഫ് ട്രിബ്യൂണല്‍ പരിഗണിക്കും. കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ ആണ് പരിഗണിക്കുക. ഭൂമി വഖഫായി രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യം ചെയ്ത് മുനമ്പം നിവാസികള്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിക്കണോ എന്ന കാര്യത്തിലാണ് ഇന്ന് വാദം നടക്കുക. ഈ കേസില്‍ മൂന്ന് പേര്‍ പുതുതായി ഹരജി നല്‍കിയിട്ടുമുണ്ട്. കൊച്ചിയില്‍ ചേര്‍ന്ന കഴിഞ്ഞ സിറ്റിംഗില്‍ മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് പറവൂര്‍ സബ് കോടതിയിലുള്ള രേഖകള്‍ വിളിച്ചുവരുത്താന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചത് വഖഫ് ബോര്‍ഡാണ്.
മുനമ്പത്തെ ഭൂമി വഖഫ് ആയി പ്രഖ്യാപിച്ചതിനും പിന്നീട് അത് വഖഫ് ആയി രജിസ്റ്റര്‍ ചെയ്തതിനും എതിരെ ഫറൂഖ് കോളജ് മാനേജ്മെന്റാണ് ആദ്യം ട്രിബ്യൂണലിനെ സമീപിച്ചത്. കേസ് ഫയലില്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം, വഖഫ് ആക്കിയതിന്റെ നിയമപരമായ സാധുത എന്നീ വിഷയങ്ങളും ചര്‍ച്ചയാകും.