Connect with us

National

കൂടുതല്‍ അളവില്‍ പഞ്ചസാര; ബോണ്‍വിറ്റ ഒഴിവാക്കാന്‍ ഇ കൊമേഴ്സ് കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് ഡ്രിങ്ക് എന്ന പേരില്‍ വില്‍ക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കാന്‍ ഇ കൊമേഴ്സ് കമ്പനികള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം. ബോണ്‍വിറ്റയില്‍ അനുവദിച്ചതിലും കൂടുതല്‍ പഞ്ചസാരയുടെ അളവ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നേരത്തെ ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

ബോണ്‍വിറ്റയില്‍ അമിതമായ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും കളറുകള്‍ ചേര്‍ത്ത പാനീയങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് ഒരു യൂടൂബര്‍ വീഡിയോ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ പഠനവും വിവാദങ്ങളുമുണ്ടാകുന്നത്.

 

 

 

Latest