Connect with us

National

ഊര്‍ജം, പ്രതിരോധം, വ്യവസായം മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ തീരുമാനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി മോദി

ഇന്ത്യക്കും യുകെക്കും ഇടയില്‍ സൗഹൃദം ശക്തമായിയെന്നും വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമാണെന്നും മോദി

Published

|

Last Updated

മുംബൈ |  ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊര്‍ജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

ബ്രിട്ടീഷ് സര്‍വകലാശാലകള്‍ ഇന്ത്യയില്‍ ക്യാമ്പസുകള്‍ സ്ഥാപിക്കുമെന്ന് കൂടിക്കാഴ്ചയില്‍ സ്റ്റാമര്‍ അറിയിച്ചു. ഗസ്സയിലെ ധാരണ മുന്നോട്ട് കൊണ്ടുപോകണമെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയവരെ എല്ലാം അഭിനന്ദിക്കുന്നുവെന്നും സ്റ്റാമര്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ സംഘര്‍ഷവും ചര്‍ച്ചയായി

ഇന്ത്യക്കും യുകെക്കും ഇടയില്‍ സൗഹൃദം ശക്തമായിയെന്നും വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമാണെന്നും മോദി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇരുരാഷ്ട്ര നേതാക്കളുടെയും പ്രതികരണം.കാലാവസ്ഥ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംയുക്ത നിധി രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

ജൂലൈ മാസത്തില്‍ പ്രധാനമന്ത്രി ബ്രിട്ടണില്‍ എത്തുകയും അവിടെ വെച്ച് ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പം നൂറോളം പേരടങ്ങുന്ന സംഘമാണ് ഇന്ത്യയിലേക്കെത്തിയത്. പ്രതിരോധമടക്കമുള്ള മേഖലകളില്‍ നിലവിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് ഇരുരാജ്യങ്ങളും കടക്കും.

 

Latest