Connect with us

Health

നോളജ് സിറ്റിയിലെ എച്ച് ടി ഐ പ്രൊഡക്ഷന്‍ ലാബ് മന്ത്രി ഉദ്ഘാടനം ചെയ്തു

ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിര്‍വഹിച്ചത്.

Published

|

Last Updated

എച്ച് ടി ഐ പ്രൊഡക്ഷന്‍ ലാബ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ഇലക്ട്രോണിക് പ്രൊഡക്ട് മാനുഫാക്ചറിംഗ് കമ്പനിയായ ഹോഗര്‍ ടെക്നോളജീസ് ആന്‍ഡ് ഇന്നൊവേഷന്‍സി (എച്ച് ടി ഐ) ലെ പ്രൊഡക്ഷന്‍ ലാബ് ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി രാജീവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നേരത്തെ, നോളജ് സിറ്റി സന്ദര്‍ശിച്ചപ്പോള്‍ മന്ത്രി തന്നെയായിരുന്നു ഉത്പന്നങ്ങള്‍ ലോഞ്ച് ചെയ്തിരുന്നത്. ഇതിന്റെ സന്തോഷം മന്ത്രി പ്രകടിപ്പിച്ചു.

ഒരേസമയത്ത് നാല് തരത്തിലുള്ള ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍ വരെ നിര്‍മിക്കാന്‍ സാധിക്കുന്ന ലാബാണിത്. ഹൈബ്രിഡ് സ്ട്രീറ്റ് ലൈറ്റ്, ഫ്ളഡ് ലൈറ്റ്, ഓക്സി ജനറേറ്റര്‍, എല്‍ ഇ ഡി ബള്‍ബുകള്‍, ഇ- ബൈസിക്കിള്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് പുതിയ ലാബില്‍ ഉത്പാദിപ്പിക്കുന്നത്.

മാനുഫാക്ചറിംഗിനു പുറമെ പ്രൊഡക്ട് സര്‍വീസിംഗ്, ക്വാളിറ്റി ചെക്കിംഗ് തുടങ്ങിയവയും ലാബില്‍ നടക്കുന്നുണ്ട്. അതോടൊപ്പം, പുതിയ ഉത്പന്നങ്ങളുടെ കണ്ടെത്തലിനും ഗവേഷണങ്ങള്‍ക്കും സൗകര്യമൊരുക്കുന്ന റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് വിംഗും ലാബിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്.

നോളജ് സിറ്റി സി എഫ് പി എം ഒയും എച്ച് ടി ഐ ഡയറക്ടറുമായ ഡോ. നിസാം റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം എല്‍ എ, മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി, നോളജ് സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം മുഹമ്മദ്, എച്ച് ടി ഐ. സി ഇ ഒ. മുഹമ്മദ് നാസിം പാലക്കല്‍, ഡയറക്ടര്‍ എം എസ് മൂസ നവാസ് സംബന്ധിച്ചു.

 

 

Latest