Gulf
റാസ് അൽ ഖൈമയിൽ മലയാളി മരിച്ച നിലയിൽ
കടബാധ്യതയെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സൂചന

റാസ് അൽ ഖൈമ | യു എ ഇയിലെ റാസ് അൽ ഖൈമയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാവേലിക്കര സ്വദേശി ഷിബു തമ്പാൻ (55) ആണ് മരിച്ചത്. നേരത്തേ അൽ ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബൈയിൽ ഡോക്യുമെൻ്റ് കൺട്രോളർ ആയി ജോലി ചെയ്യുകയായിരുന്നു.
സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങിയതിനെ തുടർന്ന് ഇദ്ദേഹം കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ പറഞ്ഞു. ഇതുകാരണം യാത്രാവിലക്ക് ഉൾപ്പെടെയുള്ള നിയമ പ്രശ്നങ്ങൾ നേരിട്ടിരുന്നു. മരണത്തിന് ഉത്തരവാദികളായവരെ സൂചിപ്പിക്കുന്ന കുറിപ്പ് ഷിബു സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുണ്ട്.
ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്‌കോളേഴ്‌സ് സ്‌കൂൾ). മക്കൾ: നിത, നോയൽ.
---- facebook comment plugin here -----