Business
ആറാം ദിവസം നേട്ടം തിരിച്ചുപിടിച്ച് വിപണി; നിഫ്റ്റി 17,250ന് മുകളില്‍
ഓട്ടോ, പവര്‍, ബാങ്ക് ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

മുംബൈ| തുടര്‍ച്ചയായ അഞ്ചുദിവസത്തെ തകര്‍ച്ചയ്ക്കുശേഷം ആറാം ദിവസം നേട്ടം തിരിച്ചുപിടിച്ച് വിപണി. ഓഹരി വിപണിയില്‍ ഉച്ചവരെ കനത്ത ചാഞ്ചാട്ടമാണുണ്ടായത്. ഒടുവില്‍ ഓട്ടോ, പവര്‍, ബാങ്ക് ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്സ് 366.64 പോയന്റ് ഉയര്‍ന്ന് 57,858.15ലും നിഫ്റ്റി 128.90 പോയന്റ് നേട്ടത്തില്‍ 17,278ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ബാങ്ക് മേഖലകളിലെ കമ്പനികള്‍ മികച്ച മൂന്നാം പാദഫലങ്ങള്‍ പുറത്തുവിട്ടതാണ് സൂചികകള്‍ക്ക് നേട്ടമായത്. എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപ്രോ, ബജാജ് ഫിന്‍സര്‍വ്, ടൈറ്റാന്‍ കമ്പനി, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു. പൊതുമേഖല ബാങ്ക്, പവര്‍, ഓട്ടോ തുടങ്ങിയവ 2-4ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.8-1 ശതമാനം നേട്ടമുണ്ടാക്കി.