Connect with us

Kozhikode

നാഗസാക്കി ദിനത്തില്‍ യുദ്ധ വിരുദ്ധ റാലിയുമായി മര്‍കസ് ഗേള്‍സ് സ്‌കൂള്‍

ഹിരോഷിമ-നാഗസാക്കി പ്രതീകമായ സുഡോക്കോ പറപ്പിച്ചുകൊണ്ടാണ് അനുസ്മരണം ആരംഭിച്ചത്.

Published

|

Last Updated

കുന്ദമംഗലം |  രണ്ടാം ലോക മഹായുദ്ധത്തിന്റെ ദുരിതം ഓര്‍മിപ്പിക്കുന്ന നാഗസാക്കി ദിനത്തില്‍ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ യുദ്ധ വിരുദ്ധ റാലി നടത്തി. ആര്‍ട്‌സ് ക്ലബ്ബിന്റെയും സോഷ്യല്‍ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ‘യുദ്ധം വേണ്ട’ എന്ന പ്രമേയത്തില്‍ വിവിധ പരിപാടികളോടെയാണ് ദിനാചരണം നടത്തിയത്.

ഹിരോഷിമ-നാഗസാക്കി പ്രതീകമായ സുഡോക്കോ പറപ്പിച്ചുകൊണ്ടാണ് അനുസ്മരണം ആരംഭിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫിറോസ് ബാബു കെ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ നിയാസ് ചോല യുദ്ധം മനുഷ്യന് എങ്ങനെയാണ് ഭീഷണിയാവുന്നതെന്ന വിഷയത്തില്‍ സംസാരിച്ചു. അധ്യാപകരായ പ്രീത, ഷബീന, സോഫിയ, നസീമ, സജീന പരിപാടിക്ക് നേതൃത്വം നല്‍കി.

 

Latest