Connect with us

Kerala

മണിച്ചന്‍ കേസ്; ഫയല്‍ ഇതുവരെ കണ്ടിട്ടില്ല, കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം തീരുമാനം: ഗവര്‍ണര്‍

മണിച്ചനെ മോചിപ്പിക്കണമെന്ന ആവശ്യത്തിന്റെ കാര്യത്തില്‍ നാലാഴ്ചക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതി ഇന്ന് നിര്‍ദേശിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യ പ്രതി മണിച്ചനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതി നിര്‍ദേശം സംബന്ധിച്ച ഫയല്‍ കണ്ടിട്ടില്ല. അത് പരിശോധിച്ച ശേഷം തീരുമാനമെടുക്കും.

മണിച്ചനെ മോചിപ്പിക്കണമെന്ന ആവശ്യത്തിന്റെ കാര്യത്തില്‍ നാലാഴ്ചക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതി ഇന്ന് നിര്‍ദേശിച്ചത്. ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബഞ്ചിന്റെതാണ് നിര്‍ദേശം. മണിച്ചന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷാ ചന്ദ്ര നല്‍കിയ ഹരജി പരിഗണിച്ചു കൊണ്ടാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.

Latest