Connect with us

National

മാന്‍ഡോസ് കരതൊട്ടു; തമിഴ്‌നാട്ടില്‍ കനത്ത മഴ, ചെന്നൈയില്‍ കനത്ത നാശനഷ്ടം

ചുഴലിക്കാറ്റില്‍ ഇരുന്നൂറോളം മരങ്ങള്‍ കടപുഴകിയതായി ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ഗഗന്‍ദീപ് സിങ് ബേദി

Published

|

Last Updated

ചെന്നൈ | മാന്‍ഡോസ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ മഹാബലിപുരത്തിനു സമീപം് തീരംം തൊട്ടു.ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ തീരമേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഇരുന്നൂറോളം മരങ്ങള്‍ കടപുഴകിയതായി ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ഗഗന്‍ദീപ് സിങ് ബേദി പറഞ്ഞു. ഇവ മാറ്റാനുള്ള നടപടികള്‍ രാത്രി തന്നെ ആരംഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാറ്റില്‍ കടലില്‍ കുടുങ്ങിപ്പോകുന്നവരെ രക്ഷിക്കാനായി തീരദേശ സേനയുടെ 11 സംഘങ്ങളാണുള്ളത്.ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യുനമര്‍ദമാകുമെന്നാണ് പ്രവചനം.

വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ 65 കിലോമീറ്റര് വേഗതയിലാണ് കാറ്റു വീശുന്നത്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത.ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവെള്ളൂര്‍ , കടലൂര്‍ വിഴുപ്പുറം റാണിപ്പേട്ട് തുടങ്ങിയ ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ ജില്ലാഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest