Kasargod
മള്ഹര് സ്വലാത്ത് മജ്ലിസും അജ്മീര്‍ ഉറൂസും 25ന്
മള്ഹര് വൈസ് ചെയര്മാന് സയ്യിദ് അബ്ദുറഹ്മാന് ശഹീര്‍ അല്‍-ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരി, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും.
മഞ്ചേശ്വരം | മള്ഹറുനൂറില് ഇസ്ലാമിത്തഅലിമിയുടെ ആഭിമുഖ്യത്തില്‍ മാസാന്തം നടത്തിവരുന്ന സ്വലാത്ത് മജ്ലിസും അജ്മീര്‍ ഉറൂസും ഈമാസം 25ന് (വ്യാഴം) മഗ്രിബ് നിസ്കാരാനന്തരം മള്ഹര് കാമ്പസില്‍ നടക്കും.
പരിപാടികള്‍ക്ക് മള്ഹര് വൈസ് ചെയര്മാന് സയ്യിദ് അബ്ദുറഹ്മാന് ശഹീര്‍ അല്‍-ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരി, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും.
സയ്യിദ് മുസ്തഫ സിദ്ധീഖി മമ്പുറം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹസ്സന് സഅദി അല്‍-അഫ്ളലി പുഞ്ചാവി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, അബൂബക്കര്‍ സിദ്ദീഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടൊളി, കുഞ്ഞാലി സഖാഫി കോട്ടൂര്‍, അബ്ദുസ്സലാം മിസ്ബാഹി, അബ്ദുറഊഫ് മിസ്ബാഹി, ത്വയ്യിബ് സഅദി, അഡ്വ. ഹസ്സന് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും.