Connect with us

Kerala

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനി പീഡനത്തിനിരയായി; പീഡിപ്പിച്ചതും മലയാളി

പരുക്കേറ്റ വിദ്യാർഥിനി ചികിത്സയിൽ

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരുവിൽ മലയാളി വിദ്യാർഥി ബലാത്സംഗത്തിനിരയായി. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിയെയാണ് സ്വകാര്യ പേയിംഗ് ഗസ്റ്റ് റെസിഡൻസ് ഉടമ കോഴിക്കോട് സ്വദേശി അഷ്റഫ്‌ പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം  തിരികെയെത്തിച്ചുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പരുക്കേറ്റ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ പുലർച്ചെ 12.41നും 2.15നും ഇടയിലാണ് സംഭവം.  അഷ്‌റഫിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് പത്ത് ദിവസം മുൻപാണ് പെൺകുട്ടി താമസിക്കാനെത്തിയത്. അർധരാത്രിക്ക് ശേഷം തൻ്റെ റൂമിലേക്ക് അഷ്റഫ് കയറി വന്നുവെന്നും സഹകരിച്ചാൽ ഭക്ഷണവും താമസവും സൗജന്യമായി നൽകാമെന്ന് പറഞ്ഞതായും പരാതിയിൽ ആരോപിക്കുന്നു. നിരസിച്ചപ്പോൾ പെൺകുട്ടിയെ പ്രതി ബലമായി പിടിച്ചുവലിച്ച് കാറിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് ഓടിച്ചുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചുവെന്നുമാണ് പോലീസിൻ്റെ എഫ് ഐ ആറിൽ പറയുന്നത്. തൻ്റെ ലൊക്കേഷൻ ഒരു സുഹൃത്തിന് അയക്കാൻ ശ്രമിച്ച് പരാജയപ്പെട്ടെന്നും പരാതിയിൽ പെൺകുട്ടി പറയുന്നുണ്ട്.

ബെംഗളൂരുവിൽ തന്നെ 21കാരി നഴ്‌സിംഗ് വിദ്യാർഥിനി കഴിഞ്ഞ ദിവസം പീഡിപ്പിക്കപ്പെട്ടിരുന്നു.

Latest