Kozhikode
മദീനത്തുന്നൂര്‍ സയന്‍സ് ഫെസ്റ്റിവല്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സയന്‍സ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 18, 19 തിയ്യതികളില്‍.

കോഴിക്കോട് | ഒക്ടോബര്‍ 18, 19 തിയ്യതികളില്‍ കോഴിക്കോട് റീജ്യണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനിറ്റേറിയത്തില്‍ നടക്കുന്ന മദീനത്തുന്നൂര്‍ സയന്‍സ് ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ശാസ്ത്ര ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഫെസ്റ്റിവലില്‍ സയന്‍സ് അക്കാദമിക്ക് കോണ്‍ഫറന്‍സ്, സയന്‍സ് എക്‌സ്‌പോ, വിദഗ്ധരുടെ സെഷനുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഫെസ്റ്റിവല്‍.
പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. യു സി ജലീല്‍, തിരുവനന്തപുരം ഐസര്‍ ഫിസിക്‌സ് അസി. പ്രൊഫസര്‍ ഡോ. മധു തലക്കുളം, എന്‍ ഐ ടി കാലിക്കറ്റ് പ്രൊഫസര്‍മാരായ ഡോ. സി എന്‍ ശ്യാംകുമാര്‍, ഡോ. സുജിത്ത്, കാലിക്കറ്റ് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കെമിസ്ട്രി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. മുജീബുറഹ്മാന്‍, ഷാഹില്‍ ചോലയില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
https://scienceorbit.vercel.app/events/6e285c01-3ac1-4e97-91b8-27d82bfb6137 എന്ന് ലിങ്കില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8714372603.