Connect with us

Malappuram

വയനാട് ചുരത്തില്‍ തുടര്‍ച്ചയായി 34 കിലോമീറ്റര്‍ ഓടി; മുഹമ്മദ് മുബാറക്കിനെ ആദരിച്ച് മഅ്ദിന്‍ അക്കാദമി

ഓമശ്ശേരി നടമ്മല്‍പോയില്‍ സ്വദേശിയായ മുബാറക് നാലര മണിക്കൂര്‍ തുടര്‍ച്ചയായി ഓടിയാണ് നേട്ടം കൈവരിച്ചത്.

Published

|

Last Updated

34 കിലോമീറ്റര്‍ തുടര്‍ച്ചയായി ഓടി വയനാട് ചുരം കയറിയ മുഹമ്മദ് മുബാറക്കിനെ മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ കോഡൂര്‍ ആദരിക്കുന്നു.

മലപ്പുറം | നടമ്മല്‍പോയില്‍ മുതല്‍ വയനാട് ചുരം ഓടിക്കയറിയ മുഹമ്മദ് മുബാറക്കിന് മഅ്ദിന്‍ അക്കാദമിയുടെ ആദരം. ഓമശ്ശേരി നടമ്മല്‍പോയില്‍ സ്വദേശിയായ മുബാറക് നാലര മണിക്കൂര്‍ തുടര്‍ച്ചയായി ഓടിയാണ് നേട്ടം കൈവരിച്ചത്. മഅ്ദിന്‍ പബ്ലിക് സ്‌കൂളില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് മഅ്ദിന്‍ അക്കാദമിക് ഡയറക്ടറും ഐ എ എം ഇ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് നൗഫല്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. ലഹരി, മയക്കുമരുന്ന് പോലുള്ളവ വ്യാപകമായ പുതിയ കാലത്ത് ആരോഗ്യ സംരക്ഷണം, കുടുംബം, ജോലി എന്നിവയിലാണ് യഥാര്‍ഥ ആനന്ദം കണ്ടെത്തേണ്ടതെന്നും തന്റെ ഇച്ഛാശക്തി കൊണ്ട് മുബാറക്ക് സ്വായത്തമാക്കി നേട്ടം ന്യൂ ജനറേഷന് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

കഠിനമായ ഏതു കാര്യങ്ങളെയും തന്റെ അര്‍പ്പണബോധം കൊണ്ട് നേടിയെടുക്കാന്‍ മനുഷ്യന് സാധിക്കുമെന്നും പ്രയത്നവും കഠിനാധ്വാനവുമാണ് നമ്മെ ഉയരങ്ങളിലെത്തിക്കുന്നതെന്നും മഅ്ദിന്‍ അക്കാദമിയും ഖലീല്‍ ബുഖാരി തങ്ങളും നല്‍കുന്ന പിന്തുണ ഏറെ പ്രചോദനമാണെന്നും മുബാറക്ക് നന്ദി പ്രസംഗത്തില്‍ പറഞ്ഞു.

മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈതലവിക്കോയ, അബ്ബാസ് സഖാഫി കച്ചേരിപ്പറമ്പ്, മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ്, അനീര്‍ മോങ്ങം, അബ്ദുല്‍ ബാരി, മുഹമ്മദ് നിയാസ് പ്രസംഗിച്ചു.

 

Latest