Connect with us

Malappuram

മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് 25, 26 തീയതികളില്‍

വിവിധ വിഷയങ്ങളില്‍ മുപ്പത്തിയഞ്ചിലധികം സെഷനുകളില്‍ പ്രമുഖര്‍ സംസാരിക്കും

Published

|

Last Updated

മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് പ്രഖ്യാപനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിക്കുന്നു

മലപ്പുറം | മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന്‍ മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും.

കേരളത്തിലെ പ്രമുഖരായ പണ്ഡിതരും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ മുപ്പത്തിയഞ്ചിലധികം സെഷനുകളില്‍ പ്രമുഖര്‍ സംസാരിക്കും. കോണ്‍ക്ലേവിന്റെ പ്രഖ്യാപനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു.

പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും രജിസ്ട്രേഷനും വേണ്ടി icon.madin.edu.in എന്ന വെബ്സൈറ്റില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സ്റ്റുഡന്‍സ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest