Business
വാല്യു കണ്‍സപ്റ്റ് സ്റ്റോറുകള്‍ യു എ ഇയില്‍ വിപുലമാക്കി ലുലു; അബൂദബി മുസഫയില്‍ പുതിയ ലോട്ട് തുറന്നു
ജി സി സിയിലെ 22-ാമത്തെ ലോട്ട് സ്റ്റോര്‍ അബൂദബി മുസഫ മസ്യാദ് മാളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഉദ്ഘാടനം ചെയ്തു.

അബൂദബി മുസഫ മസ്യാദ് മാളിലെ ലുലുവിന്റെ വാല്യൂ കണ്‍സപ്റ്റ് ഷോപ്പ് ലോട്ടിന്റെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി നിര്‍വഹിക്കുന്നു.
അബൂദബി | കുറഞ്ഞ നിരക്കില്‍ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന വാല്യു ഷോപ്പിങ് കണ്‍സ്പ്റ്റ് ഷോപ്പ്-ലോട്ട് യു എ ഇയില്‍ വിപുലമാക്കി ലുലു. ജി സി സിയിലെ 22-ാമത്തെ ലോട്ട് സ്റ്റോര്‍ അബൂദബി മുസഫ മസ്യാദ് മാളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഉദ്ഘാടനം ചെയ്തു.
ഉപഭോക്താക്കളുടെ വാല്യു ഷോപ്പിങ് ആവശ്യകത കൂടി കണക്കിലെടുത്താണ് ലോട്ട് സ്റ്റോറുകളുടെ സാന്നിധ്യം ലുലു വിപുലമാക്കുന്നത്. മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് ലോട്ട് സ്റ്റോറുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്.
യു എ ഇയിലെ ഒമ്പതാമത്തേയും അബൂദബിയിലെ അഞ്ചാമത്തേയും ലോട്ട് സ്റ്റോറാണ് മസ്യാദ് മാളിലേത്. 20,000 സ്‌ക്വയര്‍ ഫീറ്റിലുള്ള ലോട്ടില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ക്കും 19 ദിര്‍ഹത്തില്‍ താഴെയാണ് വില. വീട്ടുപകരണങ്ങള്‍, കിച്ചന്‍വെയര്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, ബ്യൂട്ടി പ്രൊഡ്ക്ട്‌സ് അടക്കം വിപുലമായ ശേഖരമാണ് ലോട്ടില്‍ ഒരുക്കിയിട്ടുള്ളത്. യു എ ഇയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ക്കൊപ്പം ആഗോള ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവും ലോട്ടിലുണ്ട്.
ലുലു സി ഇ ഒ സെയ്ഫി രൂപാവാല, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷറഫ് അലി, സി ഒ ഒ ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ വി ഐ സലിം, ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സ് ഡയറക്ടര്‍ എ വി ആനന്ദ്, ബയിങ് ഡയറക്ടര്‍ മുജീബ് റഹ്മാന്‍, ലുലു അബൂദബി ആന്‍ഡ് അല്‍ദഫ്ര റീജ്യണല്‍ ഡയറക്ടര്‍ ടി പി അബൂബക്കര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.