Connect with us

Business

നാഷനൽ ബേങ്ക് ഓഫ് ഫുജൈറയുമായി കൈ കോർത്ത് ലുലു എക്സ്ചേഞ്ച്

നാഷനൽ ബേങ്ക് ഓഫ് ഫുജൈറയുടെ സേവനങ്ങൾ ഇനി ലുലു എക്സ്ചേഞ്ച് വഴിയും

Published

|

Last Updated

ദുബൈ | ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിനും ബേങ്കിടപാടുകൾ കൂടുതൽ സു​ഗമമാക്കുന്നതിന് വേണ്ടിയും നാഷനൽ ബേങ്ക് ഓഫ് ഫുജൈറ (എൻ ബി എഫ്), യു എ ഇയിലെ പ്രമുഖ ക്രോസ്സ് ബോർഡർ പേയ്‌മെൻ്റ് ദാതാക്കളായ ലുലു എക്‌സ്‌ചേഞ്ചുമായി കൈകോർത്തു. ഇതിൻ്റെ ഭാ​ഗമായി നാഷനൽ ബേങ്ക് ഓഫ് ഫുജൈറയുടെ സേവനങ്ങൽ ഇനി ലുലു എക്സ്ചേഞ്ച് വഴിയും ലഭ്യമാകും.

യു എ ഇയിലുടനീളം നിലവിൽ 14 ശാഖകളാണ് എൻ ബി എഫിനുള്ളത്. ലുലു എക്സ്ചേഞ്ചിൻ്റെ 142 ഉപഭോക്തൃത കേന്ദ്രങ്ങളിലൂടെ എൻ ബി എഫ് ഉപഭോക്താക്കൾക്ക് ബേങ്കിംഗ് സേവനങ്ങൾ ലഭ്യമാകുന്നതോടെ ഈ പങ്കാളിത്ത്വത്തിന്റെ വ്യാപ്തിയും വർധിക്കും. ലുലു എക്സ്ചേഞ്ചിൻ്റെ ഉപഭോക്തൃ വ്യാപ്തിയും എൻ ബി എഫിൻ്റെ ബേങ്കിംഗ് വൈദഗ്ധ്യവും സംയോജിപ്പിച്ച് 12 ലുലു എക്സ്ചേഞ്ച് ശാഖകളിൽ എ ടി എമ്മുകൾ/ സി ഡി എമ്മുകൾ ആദ്യ ഘട്ടത്തിൽ സ്ഥാപിക്കും. ദുബൈ, അബുദാബി, ഷാർജ, റാസൽഖൈമ, അജ്മാൻ, ഫുജൈറ , ഹൈ-സ്ട്രീറ്റ് എന്നിവിടങ്ങിലാണ് ആദ്യഘട്ടത്തിൽ ഇത് സ്ഥാപിക്കുന്നത്.

ഇതോടൊപ്പം എൻ‌ ബി‌ എഫും ലുലു എക്‌സ്‌ചേഞ്ചും ദീ​ർഘകാലത്തേക്കുള്ള പദ്ധതികളും ഘട്ടം ഘട്ടമായി നടപ്പാക്കുന്നതോടെ കൂടുതൽ സേവനങ്ങളും ലുലു എക്സ്ചേഞ്ച് വഴി നൽകാനാകും.
ലുലു എക്സ്ചേഞ്ചുമായുള്ള ഈ സഹകരണം തങ്ങളുടെ ഉപഭോക്താക്കൾക്ക് എവിടെ നിന്നും സേവനം ലഭ്യമാകുന്ന തരത്തിലേക്ക് മാറുന്നത് സുപ്രധാനമായ നേട്ടമാണെന്ന് നാഷനൽ ബേങ്ക് ഓഫ് ഫുജൈറ സി ഇ ഒ അദ്നാൻ അൻവർ പറഞ്ഞു.

എന്നും ഉപഭോക്താക്കളുടെ സംതൃപ്തിക്ക് അനുശ്രിതമായി വളരാനാണ് ലുലു എക്സ്ചേഞ്ച് ശ്രമിച്ചിരുന്നതെന്നും അതിന് വേണ്ടി പുതിയ പദ്ധതികളുമായി കൈകോർക്കുന്നതിൽ ഞങ്ങൾക്ക് കൂടുതൽ വിശ്വാസ്യത നേടുന്നതിൽ സന്തോഷമുണ്ടെന്നും ലുലു എക്സ്ചേഞ്ച് യു എ ഇയുടെ സിഇഒ തമ്പി സുദർശനൻ പറഞ്ഞു.

Latest