Connect with us

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നു; എം എം മണി

തോല്‍വിക്ക് കാരണമെന്തെന്ന് പഠിക്കും, തിരുത്തുമെന്നും മണി

Published

|

Last Updated

ഇടുക്കി|തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് എം എം മണി. ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നുവെന്ന് എം എം മണി പ്രതികരിച്ചു. തോല്‍വിക്ക് കാരണമെന്താണെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും മണി കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കുത്തകയായിരുന്ന ബാലുശ്ശേരി പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ്. 18 വാര്‍ഡുകളിലായി നടന്ന മത്സരത്തില്‍ ഏഴുവാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. 50 വര്‍ഷത്തെ എല്‍ഡിഎഫ് കോട്ട തകര്‍ത്താണ് യുഡിഎഫ് ഭരണം പിടിച്ചത്. ആറു സീറ്റുകളില്‍ എല്‍ഡിഎഫും രണ്ട് സീറ്റുകളില്‍ എന്‍ഡിഎയും മൂന്നു സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചു.

കോഴിക്കോട് കോര്‍പറേഷനിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അഴിയൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് – ആര്‍എംപി സഖ്യത്തില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ഖ്യാതിയില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സിപിഎമ്മിന്റെ രേഷ്മ മറിയം റോയിക്ക് തോല്‍വി. മലയാലപ്പുഴ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച രേഷ്മ 1077 വോട്ടുകള്‍ക്കാണ് തോറ്റത്. രേഷ്മ 11980 വോട്ട് നേടി. യുഡിഎഫിന്റെ അമ്പിളി ടീച്ചര്‍ 13057 വോട്ട് നേടി ജയിച്ചപ്പോള്‍ ബിഡിജെഎസിന്റെ നന്ദിനി സുധീര്‍ 3966 വോട്ട് നേടി.

 

 

 

---- facebook comment plugin here -----

Latest