Kerala
കണ്ണൂര്‍ കോര്‍പറേഷന്‍: ഉജ്ജ്വല ജയത്തോടെ ഭരണം നിലനിര്‍ത്തി യു ഡി എഫ്; എല്‍ ഡി എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റിജില്‍ മാക്കുറ്റി
56 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 36 സീറ്റുകളാണ് യു ഡി എഫ് സ്വന്തമാക്കിയത്. എല്‍ ഡി എഫ് 15 ഇടങ്ങളില്‍ ഒതുങ്ങി. നാലിടത്ത് എന്‍ ഡി എയും ഒരിടത്ത് എസ് ഡി പി ഐയും വിജയിച്ചു.
കണ്ണൂര്‍ | കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം തിളക്കമാര്‍ന്ന വിജയത്തോടെ നിലനിര്‍ത്തി യു ഡി എഫ്. 56 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 36 സീറ്റുകളാണ് യു ഡി എഫ് സ്വന്തമാക്കിയത്. എല്‍ ഡി എഫ് 15 ഇടങ്ങളില്‍ ഒതുങ്ങി. നാലിടത്ത് എന്‍ ഡി എയും ഒരിടത്ത് എസ് ഡി പി ഐയും വിജയിച്ചു. നേരത്തെ ഒരു സീറ്റ് മാത്രമുണ്ടായിരുന്നതാണ് എന്‍ ഡി എ നാലിലേക്ക് ഉയര്‍ത്തിയത്. വിമത ഭീഷണിയെ അതിജീവിച്ച് വാരം, പയ്യാമ്പലം, ആദികടലായി ഡിവിഷനുകളില്‍ യു ഡി എഫ് ജയം നേടി.
ആദികടലായി ഡിവിഷനില്‍ എല്‍ ഡി എഫിന്റെ സിറ്റിങ് സീറ്റ് യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെ പി സി സി അംഗവുമായ റിജില്‍ മാക്കുറ്റിയിലൂടെ യു ഡി എഫ് പിടിച്ചെടുത്തു. 713 വോട്ടിന്റെ ഉജ്ജ്വല ഭൂരിപക്ഷത്തിലാണ് വിജയം. എല്‍ ഡി എഫ് സാരഥിയായി മത്സരിച്ച സി പി ഐയിലെ എം കെ ഷാജിയെയാണ് റിജില്‍ തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് തവണയും എല്‍ ഡി എഫ് വിജയിച്ച ഡിവിഷനാണിത്. ഡിവിഷനില്‍ എസ് ഡി പി ഐ മൂന്നാം സ്ഥാനത്തെത്തി. സ്വന്തന്ത്രനായി മത്സരിച്ച വി മുഹമ്മദലിയെക്കാള്‍ പിന്നിലാണ് ബി ജെ പി സ്ഥാനാര്‍ഥി.
സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍:
റിജില്‍ മാക്കുറ്റി (യു ഡി എഫ്)- 1404
എം കെ ഷാജി (എല്‍ ഡി എഫ്)- 691
ടി കെ മുബഷിര്‍ (എസ് ഡി പി ഐ)- 223
വി മുഹമ്മദലി (സ്വതന്ത്രന്‍)- 197
യു കെ സായൂജ് (ബി ജെ പി)- 143


