Kerala
സി പി എമ്മിന് ബി ജെ പിയുടെ അതേ അജണ്ട; ഇടതിന്റെ തോല്‍വിക്ക് പിന്നില്‍ വര്‍ഗീയ നയം: വി ഡി സതീശന്‍
സി പി എം കളിച്ച ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബി ജെ പി മുതലെടുത്തു. യു ഡി എഫിന് ഉജ്ജ്വല വിജയം നല്‍കിയതില്‍ എല്ലാ വിഭാഗം ജനങ്ങളോടും മുന്നണി കടപ്പെട്ടിരിക്കുന്നു.
തിരുവനന്തപുരം | ഇടത് മുന്നണി സര്‍ക്കാരിനെ ജനം വെറുക്കുന്നു എന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയം തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബി ജെ പിയുടെ അതേ അജണ്ടയാണ് സി പി എം വച്ചുപുലര്‍ത്തുന്നത്. സി പി എം കളിച്ച ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബി ജെ പി മുതലെടുത്തുവെന്നും സതീശന്‍ പറഞ്ഞു. വര്‍ഗീയ നയമാണ് ഇടത് മുന്നണിയുടെ തോല്‍വിക്ക് പിന്നില്‍.
യു ഡി എഫിന് ഉജ്ജ്വല വിജയം നല്‍കിയതില്‍ എല്ലാ വിഭാഗം ജനങ്ങളോടും മുന്നണി കടപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സംഘാടനത്തിലും ഒറ്റക്കെട്ടായി നിന്നാണ് യു ഡി എഫ് വിജയത്തിന് കാരണം. സാമൂഹിക പ്രാധാന്യമുള്ള പ്ലാറ്റ്‌ഫോമായിരുന്നു മുന്നണിയുടേത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മികച്ച വിജയം കൈവരിക്കാനായില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിലേക്ക് പോകുമെന്ന പ്രസ്താവന സതീശന്‍ ആവര്‍ത്തിച്ചു. ഒരു നല്ല വാര്‍ത്താ സമ്മേളനം നടത്തി രാഷ്ട്രീയം മനസിലാക്കും. വാക്ക് വാക്കാണെന്നു പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.


