Connect with us

niyamasabha

പ്രകൃതി ക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നിയമസഭയുടെ ആദരാജ്ഞലി

ദുരന്തത്തിലെ ഇരകളെ സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് നിയമസഭ ഇന്ന് പിരിഞ്ഞു. ജീവന് പകരമായി മറ്റൊന്നുമില്ലെങ്കിലും ദുരന്തത്തിലെ ഇരകളുടെ കുടുംബത്തെ സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു 39 മരണങ്ങളാണ് സംസ്ഥാനത്തുണ്ടാത്. ആറ് പേരെ കാണാതായി. 304 ദുരിതാശ്വാസ ക്യാമ്പുകള്‍ തകര്‍ന്നു. 213 വീടുകള്‍ പൂര്‍ണമായും 1393 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അതിതീവ്ര മഴക്ക് കാരണമായത് ഇരട്ട ന്യൂനമര്‍ദമാണ്. ഇരകളുടെ കുടുംബത്തിന് വേണ്ട ദുരിതാശ്വാസം നല്‍കുക എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. ഇതിന് വേണ്ട പ്രവര്‍ത്തനങഅങളിലേക്ക് കടക്കുകയാണ്. എല്ലാവരുടേയും പിന്തുണ ഇതിനായി തേടുന്നു.

കേരളത്തില്‍ വലിയ കെടുതികളാണ് ഉണ്ടായതെന്നും പ്രളയബാധിതത്തിലെ ഇരകളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായി പ്രതിപക്ഷ നിരയില്‍ നിന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മന്ത്രി കെ ബാബു പറഞ്ഞു. ദുരന്തത്തിലെ ഇരകള്‍ക്ക് വേണ്ട എല്ലാ സാഹയവും ചെയ്യണം. ഇതിന് സര്‍ക്കാറിന് പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകും. കേരളത്തിലെ പ്രളയക്കെടുതിയില്‍ കേന്ദ്ര സര്‍ക്കാറും സഹായം നല്‍കണമെന്ന് ബാബു ആവശ്യപ്പെട്ടു.

 

 

---- facebook comment plugin here -----