Uae
നിയമം സമൂഹത്തെ സംരക്ഷിക്കുന്ന ഉറച്ച വേലി; മുഹമ്മദ് ബിൻ റാശിദ്
23 പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു

ദുബൈ| യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ മുമ്പാകെ 23 പുതിയ ജഡ്ജിമാരും ജുഡീഷ്യൽ ഇൻസ്‌പെക്ടർമാരും സത്യപ്രതിജ്ഞ ചെയ്തു. യൂണിയൻ ഹൗസിൽ നടന്ന ചടങ്ങിൽ വാടക തർക്ക പരിഹാര കേന്ദ്രത്തിലെ 12 ഇമാറാത്തി ജഡ്ജിമാർ, ദുബൈ കോടതികളിൽ നിന്നുള്ള ഒരു ജഡ്ജി, ജുഡീഷ്യൽ ഇൻസ്‌പെക്ഷൻ വകുപ്പിലെ ഏഴ് ജുഡീഷ്യൽ ഇൻസ്‌പെക്ടർമാർ എന്നിവരുൾപ്പെടെയുള്ളവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
ജനങ്ങൾക്കിടയിലുള്ള വിശ്വാസത്തിന്റെ സംരക്ഷകനും സാമൂഹിക സ്ഥിരതയുടെ സ്തംഭവുമാണ് നീതിന്യായ വ്യവസ്ഥയെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. സമൂഹത്തെ സംരക്ഷിക്കുന്ന ശക്തമായ തടസ്സമാണ് നിയമമെന്നും അതു കൂടാതെ രാഷ്ട്രങ്ങൾക്ക് അഭിവൃദ്ധി പ്രാപിക്കാനും ജനങ്ങൾക്ക് മുന്നേറാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----