Techno
ലാവ ബ്ലേസ് പ്രോ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു
8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റിന് 12,499 രൂപയാണ് വില.

ന്യൂഡല്‍ഹി|സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റായ ലാവ ഇന്ത്യയില്‍ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിച്ചു. ലാവ ബ്ലേസ് പ്രോ 5ജി എന്ന ഫോണാണ് പുറത്തിറക്കിയത്. അഗ്‌നി 2, യുവ 2, ബ്ലേസ് 5ജി എന്നിവയുള്‍പ്പെടെ നിരവധി സ്മാര്‍ട്ട്ഫോണുകള്‍ ഈ വര്‍ഷം ലാവ അവതരിപ്പിച്ചിട്ടുണ്ട്. 15,000 രൂപയില്‍ താഴെ വിലയുമായിട്ടാണ് ലാവ ബ്ലേസ് പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്.
ഒരു വേരിയന്റില്‍ മാത്രമേ ലാവ ബ്ലേസ് പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാവുകയുള്ളു. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റിന് 12,499 രൂപയാണ് വില. നിറം മാറ്റുന്ന ബാക്ക് പാനല്‍ ഫീച്ചര്‍ ഈ ഫോണിനുണ്ട്. സ്റ്റാറി നൈറ്റ്, റേഡിയന്റ് പേള്‍ എന്നീ രണ്ട് നിറങ്ങളിലാണ് ഫേണ്‍ വില്‍പ്പനയ്‌ക്കെത്തുക.
ലാവ ബ്ലേസ് പ്രോ 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.78 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റുണ്ട്. ഫേസ് അണ്‍ലോക്ക്, സൈഡ് ഫിംഗര്‍ സെന്‍സര്‍, കൂടുതല്‍ പ്രൈവസിക്കായി അണ്‍നോണ്‍ കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ എന്നിവയുമായാണ് ഈ ഫോണ്‍ വരുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി വരുന്ന ഫോണിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഡൈമന്‍സിറ്റി 6020 എസ്ഒസിയാണ്. രണ്ട് പിന്‍കാമറകളുമായിട്ടാണ് ലാവ ബ്ലേസ് പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്.
ലാവ ബ്ലേസ് പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 13 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 33ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസില്‍ കമ്പനി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ മൂന്ന് മുതലാണ് ലാവ ബ്ലേസ് പ്രോ 5ജി ഫോണിന്റെ വില്‍പ്പന ആരംഭിക്കുന്നത്. ലാവയുടെ റീട്ടെയില്‍ നെറ്റ്വര്‍ക്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ആമസോണിലും ഫോണ്‍ ലഭ്യമാകും.